കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

ഇടുക്കി: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകളും ആനുകൂല്യങ്ങളും വിതരണം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പി. കെ കൃഷ്ണന്‍ അധ്യക്ഷനായി. വിവാഹ ധനസഹായ വിതരണോദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസും, ചികിത്സാസഹായ വിതരണം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോളും നിര്‍വഹിച്ചു. ഡയറക്ടര്‍ എം ടി ജോസഫ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് സിയാദ്, ഗ്രാമപഞ്ചായത്തംഗം ഷേര്‍ലി ജോസഫ്, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളായ ജോര്‍ജ് അമ്പഴം, അനില്‍ ആനിക്കനാട്ട്, വര്‍ഗീസ് വെട്ടിയാങ്കല്‍, മാത്യു കൈച്ചിറ, ജോസ് പൈനാപ്പിള്ളി മുഹമ്മദ് യാക്കോബ്, ജെയിംസ് മാമൂട്ടില്‍, ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജയചന്ദ്രന്‍ എ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






