ജെസിഐ ഇരട്ടയാര്‍ ചാപ്റ്റര്‍ ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു
ജെസിഐ ഇരട്ടയാര്‍ ചാപ്റ്റര്‍ ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു

ഇടുക്കി: ജെസിഐ ഇരട്ടയാര്‍ ചാപ്റ്റര്‍ വനിതാദിനത്തില്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ സേനയുടെ മികച്ച പ്രവര്‍ത്തനത്തിലൂടെ ഇരട്ടയാര്‍ പഞ്ചായത്ത് ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചാപ്റ്റര്‍ പ്രസിഡന്റ് സിജോ ഇലന്തൂര്‍ അധ്യക്ഷനായി. പഞ്ചായത്തംഗം റെജി ഇലുപ്പിലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു. മുന്‍ പ്രസിഡന്റ് കിരണ്‍ ജോര്‍ജ് തോമസ്, ചെയര്‍പേഴ്‌സണ്‍ ജോസ്‌ന ജോബിന്‍ എന്നിവര്‍ സന്ദേശം നല്‍കി. ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ് ഹെഡ്മാസ്റ്റര്‍ എം വി ജോര്‍ജുകുട്ടി, സെസ്സില്‍ ജോസ്, ഹരിതകര്‍മ സേന പ്രസിഡന്റ് നിഷാമോള്‍ എന്നിവര്‍ സംസാരിച്ചു. ജെസിഐ ഭാരവാഹികളായ ജിഷ് ജോണ്‍, ജോബിന്‍ കളത്തിക്കാട്ട്, ദിലീപ് അബ്രാഹം, ടോണി ചാക്കോ, ക്ലിന്റു ചെറിയാന്‍, ബിന്റോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






