അയ്യപ്പന്‍കോവിലില്‍ വനിതാദിനാചരണം
അയ്യപ്പന്‍കോവിലില്‍ വനിതാദിനാചരണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കുടുംബശ്രീ വനിതാദിനാചരണം നടത്തി. പ്രസിഡന്റ് ജയ്‌മോന്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. 'വര്‍ധദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ കുഞ്ഞുമക്കള്‍ക്കായി കൈകോര്‍ക്കാം' എന്ന വിഷയത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സാബുമോന്‍ ക്ലാസെടുത്തു. കുടുംബശ്രീയുടെ കീഴിലുള്ള വനിതാസംരംഭകരെ അനുമോദിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജിത ഷാജന്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ ബി ബിനു, സെല്‍വകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






