കെവിവിഇഎസ് ചെറുതോണി യൂണിറ്റ് വനിതാസംഭരകരെ ആദരിച്ചു
കെവിവിഇഎസ് ചെറുതോണി യൂണിറ്റ് വനിതാസംഭരകരെ ആദരിച്ചു

ഇടുക്കി: വനിതാദിനാചരണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റും യൂത്ത് വിങ്ങും വനിതാവിങ്ങും ചേര്‍ന്ന് മികച്ച വനിതാസംരംഭകരെ ആദരിച്ചു. ചെറുതോണി വ്യാപാരഭവനില്‍ ഇടുക്കി തഹസില്‍ദാര്‍ മിനി കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. വനിതാവിങ് പ്രസിഡന്റ് ആഗ്നസ് ബേബി അധ്യക്ഷയായി. യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം മുഖ്യപ്രഭാഷണം നടത്തി. എസ്‌ഐ അജി അരവിന്ദ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഷിജോ തടത്തില്‍, രഞ്ജിത് പി ലൂക്കോസ്, ബാബു ജോസഫ്, ഔസേപ്പച്ചന്‍ ഇടക്കുളം, സ്മിത ടി.എസ്, സിന്ധു ഗംഗന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






