മൂന്നാറില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കണം: മൃഗസ്‌നേഹികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു
മൂന്നാറില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കണം: മൃഗസ്‌നേഹികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു

ഇടുക്കി: മൂന്നാറില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടനയായ വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി ഹൈക്കോടതിയെ സമീപിച്ചു. കേസ് 10ന് കോടതി പരിഗണിക്കും. ഒരുമാസം മുമ്പാണ് മൂന്നാറിനുസമീപം കല്ലാറിലെ മാലിന്യപ്ലാന്റിന് സമീപം ഒറ്റക്കൊമ്പന്‍ എന്ന കാട്ടാനയും കാട്ടുകൊമ്പന്‍ പടയപ്പയും ഏറ്റുമുട്ടിയത്. തുടര്‍ന്ന് ഒറ്റക്കൊമ്പന്റെ മുന്‍വശത്തെ വലതുകാലിന്റെ മുട്ടിനുമുകളില്‍ പരിക്കേറ്റിരുന്നു. വനപാലകരും അസിസ്റ്റന്റ് വെറ്ററിനറി സര്‍ജനും ആനയെ നിരീക്ഷിച്ചിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും ഭേദമാകുന്നുണ്ടെന്നുമാണ് കണ്ടെത്തല്‍. വനംവകുപ്പിന്റെ ആര്‍ആര്‍ടിയും ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനിടെയാണ് മൃഗസ്‌നേഹികളുടെ സംഘടന കോടതിയെ സമീപിച്ചത്.
What's Your Reaction?






