റോഡരുകില്‍ മാലിന്യം തള്ളിയ യുവതിക്ക് 5000 രൂപ പിഴ
റോഡരുകില്‍ മാലിന്യം തള്ളിയ യുവതിക്ക് 5000 രൂപ പിഴ

ഇടുക്കി: തൊടുപുഴയില്‍ ഡയപ്പറും മെഡിക്കല്‍ അവശിഷ്ടങ്ങളും റോഡില്‍ ഉപേക്ഷിച്ച കോതമംഗലം സ്വദേശിനിയില്‍നിന്ന് 5,000 രൂപ പിഴ ഈടാക്കി ഉടുമ്പന്നൂര്‍ പഞ്ചായത്ത്. കോതമംഗലത്തുനിന്ന് ഉടുമ്പന്നൂര്‍ വഴി കട്ടപ്പനയ്ക്കുള്ള യാത്രാ മധ്യേയാണ് യുവതി ഉപ്പുകുന്ന് പ്രദേശത്ത് മാലിന്യം ഉപേക്ഷിച്ചത്. പിന്നീട് ഇതുവഴി യാത്ര ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് മാലിന്യ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ സതീഷ് നാരായണന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്ന് ആശുപത്രി ബില്ല് ലഭിച്ചു. ഇതില്‍ കണ്ട ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് ആളെ തിരിച്ചറിഞ്ഞത്.
What's Your Reaction?






