മൂന്നാര്‍ ഗ്യാപ് റോഡില്‍ യുവാവിന്റെ സാഹസിക യാത്ര: നടപടി സ്വീകരിയ്ക്കുമെന്ന് ഗതാഗത വകുപ്പ്
മൂന്നാര്‍ ഗ്യാപ് റോഡില്‍ യുവാവിന്റെ സാഹസിക യാത്ര: നടപടി സ്വീകരിയ്ക്കുമെന്ന് ഗതാഗത വകുപ്പ്

ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ ഓട്ടത്തിനിടെ കാറിന്റെ ഗ്ലാസ് വിന്‌ഡോ യിലൂടെ തലയും ശരീരവും പുറത്തിട്ട് യുവാവ് സാഹസിക യാത്ര. മൊബൈലില്‍ പ്രദേശത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തനാണ് യുവാവ് വിന്‌ഡോയിലൂടെ പുറത്തേയ്ക് നില്‍ക്കുന്നത്. പത്തനംതിട്ട രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഉടമ കോഴിക്കോട് സ്വദേശിയാണ്. യുവാവിന്റെ പ്രവര്‍ത്തിയില്‍ നടപടി സ്വീകരിയ്ക്കുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബൈസന്‍ വാലി സ്വദേശി ഓടിച്ച വാഹനത്തില്‍ യുവതിയും യുവവും സമാനമായ രീതിയില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദാക്കിയിരുന്നു.
What's Your Reaction?






