നെല്‍കൃഷിയെ കൈവിടാതെ കുരങ്ങാട്ടി ഗ്രാമം
നെല്‍കൃഷിയെ കൈവിടാതെ കുരങ്ങാട്ടി ഗ്രാമം

ഇടുക്കി: നെല്‍കൃഷിയെ പൂര്‍ണമായി കൈവിടാത്ത ഗ്രാമമുണ്ട് അടിമാലിയില്‍. 85 ഏക്കറോളം വരുന്ന പാട ശേഖരത്ത് വളരെ ചുരുങ്ങിയ സ്ഥലത്ത് മാത്രമാണ് നിലവില്‍ നെല്‍കൃഷി ഉള്ളത്. കുരങ്ങാട്ടി മേഖലയില്‍ തരിശായി കിടക്കുന്ന പാടശേഖരം പൂര്‍ണമായി കൃഷിയോഗ്യമാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം. വിത്തിനും വളത്തിനുമടക്കം തുക കണ്ടെത്തണം പണിക്കൂലിയും മറ്റിതര ചെലവുകളുമെല്ലാം ഭാരിച്ചതാണ്. എല്ലാത്തിനും പുറമെ കാട്ടുമൃഗ ശല്യം രൂക്ഷമാണ്. ഇക്കാര്യങ്ങളിലൊക്കെയും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായാല്‍ കര്‍ഷകരെ നെല്‍കൃഷിയിലേയ്ക്ക് തിരികെയെത്തിക്കാം.
What's Your Reaction?






