മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന : 82000 രൂപ പിഴ ഈടാക്കി
മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന : 82000 രൂപ പിഴ ഈടാക്കി

ഇടുക്കി: ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണ്‍, ചന്തകള്‍, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പച്ചക്കറി, പലചരക്ക് സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന. ഓണക്കാലത്ത് പച്ചക്കറി, പലചരക്ക്, സാധനങ്ങളുടെ വില വര്‍ധനവ് തടയുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടന്നത്. പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ 82000 രൂപ പിഴ ഈടാക്കി. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വിവിധ വകുപ്പുകളിലായി 52 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്‌ക്വാഡില്‍ ജില്ലാ സപ്ലൈ ആഫീസര്‍ ബൈജു കെ ബാലന്‍, ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ആഫീസര്‍ റോയി തോമസ്, ഉടുമ്പന്‍ചോല റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ബിനീഷ് ആര്‍, അജേഷ്, ജോഷി, ദേവികുളം ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ ആന്‍ മേരി ജോണ്‍സണ്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ ഷാജന്‍, ദേവികുളം താലൂക്ക് സപ്ലൈ ആഫീസര്‍ സഞ്ജയ് നാഥ് ,ദേവികുളം റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ജയകുമാര്‍, സുധാകുമാരി എന്നിവരും പങ്കെടുത്തു.
What's Your Reaction?






