വയനാടിന് കൈത്താകാന്‍ ഉപ്പേരി ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്
വയനാടിന് കൈത്താകാന്‍ ഉപ്പേരി ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി: വയനാടിന് ഒരു കൈത്താങ്ങാകാന്‍ ഉപ്പേരി ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നിര്‍മിച്ചു നല്‍കുന്നതിലേയ്ക്കുള്ള പണ സമാഹരണാര്‍ഥമാണ് ചലഞ്ച് നടത്തുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമിക്ക് ആദ്യ വില്‍പ്പന നല്‍കി.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലന്‍ സി മനോജ്, സെക്രട്ടറിമാരായ ബിബിന്‍ ബിജു, അമല്‍ ബിജു, ജസ്റ്റിന്‍, ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി, മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രശാന്ത് രാജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






