ആലടി ചെന്നിനായ്ക്കന്‍കുടി റോഡ് നിര്‍മാണം : 60 ലക്ഷം രൂപ അനുവദിച്ചു
ആലടി ചെന്നിനായ്ക്കന്‍കുടി റോഡ് നിര്‍മാണം : 60 ലക്ഷം രൂപ അനുവദിച്ചു

ഇടുക്കി: ആലടി ചെന്നിനായ്ക്കന്‍കുടി റോഡിന്റെ പുനരുദ്ധാരണത്തിന് 60 ലക്ഷം രൂപ അനുവദിച്ചു. നിരവധി സ്‌കൂള്‍ ബസ് ഉള്‍പ്പെടെ കടന്നുപോകുന്ന വഴിയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതുമൂലം കാല്‍നടയാത്ര പോലും ദുഷ്‌കരമായിരുന്നു. ആലടിയില്‍ നിന്ന് മേരികുളത്തേക്ക് എത്തുന്നതിന് എളുപ്പമാര്‍ഗം കൂടിയാണിത്. എന്നാല്‍ റോഡിന്റെ ശോച്യായാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം 19 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ മലയോര ഹൈവേയുടെ നിര്‍മാണ സമയത്ത് വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിട്ടതോടെ റോഡ് വീണ്ടും തകര്‍ച്ചയുടെ വക്കിസെത്തി. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയും, സര്‍ക്കാരിന്റെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപയും ഉള്‍പ്പെടെ മൊത്തം 60 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ പറഞ്ഞു. റോഡ് പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമാകും.
What's Your Reaction?






