തിരുവോണ നാളില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉപവാസ സമരം
തിരുവോണ നാളില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉപവാസ സമരം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ സമരസമിതി ഉപ്പുതറയില്‍ ഉപവാസ സമരം നടത്തി. ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. നിരന്തര നിയമംപോരാട്ടങ്ങള്‍ക്ക് ശേഷമാണ് സുരക്ഷാപരിശോധനയ്ക്ക് കോടതി അനുമതി ലഭിച്ചത്. സമരസമിതിയുടെ പോരാട്ടങ്ങള്‍ തുടര്‍ന്നും ഉണ്ടാകണമെന്നും ജോ ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഹാരമുണ്ടാക്കേണ്ടത് ഭരണകൂടങ്ങളുടെ ഔദാര്യമല്ല, കേരളത്തിലെ ജനങ്ങളുടെ മൗലികമായ അവകാശമാണെന്നും പരിഹാരം ഉണ്ടാകുംവരെ സമരം തുടരുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ ഷാജി പി ജോസഫ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ സിബി മുത്തുമാംകുഴി, മേരികുളം ഇടവക വികാരി ഫ. വര്‍ഗീസ് കുളംപള്ളില്‍, സി എസ് രാജന്‍, സമരസമിതി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






