'റണ്‍ എവേ ഫ്രം ഡ്രഗ്‌സ്': ഐഎച്ച്ആര്‍ഡിയുടെ കൂട്ടയോട്ടം 7ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങള്‍
'റണ്‍ എവേ ഫ്രം ഡ്രഗ്‌സ്': ഐഎച്ച്ആര്‍ഡിയുടെ കൂട്ടയോട്ടം 7ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങള്‍

ഇടുക്കി: ലഹരിക്കെതിരെ ഐഎച്ച്ആര്‍ഡി 7ന് രാവിലെ 7.30ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്നേഹത്തോണ്‍ എന്ന പേരില്‍ കൂട്ടയോട്ടം നടത്തും. നെടുങ്കണ്ടം, ചെറുതോണി, തൊടുപുഴ, മുട്ടം, പീരുമേട്, മറയൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലാണ് പരിപാടി. സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും നടത്തുന്നത്. റണ്‍ എവേ ഫ്രം ഡ്രഗ്‌സ് എന്ന പേരില്‍ കൂട്ടയോട്ടവും നടത്തും. ഇതിനുശേഷം ഐഎച്ച്ആര്‍ഡിയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌നേഹമതിലും തീര്‍ക്കും. ജില്ലയിലെ ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളായ മോഡല്‍ പോളിടെക്‌നിക് പൈനാവ്, കോളേജ് ഓഫ് അപ്ലൈഡ് പീരുമേട്, കോളേജ് ഓഫ് അപ്ലൈഡ് നെടുങ്കണ്ടം, കോളേജ് ഓഫ് അപ്ലൈഡ് മറയൂര്‍, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പീരുമേട്, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുട്ടം, എന്നിവയുടെ നേതൃത്വത്തിലാണ് സ്‌നേഹത്തോണ്‍ നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ലിന്‍സി സ്‌കറിയ, സതീഷ് വര്‍ഗീസ്, സുനീഷ്‌കുമാര്‍, ഗീതു ഗോപി, ആന്‍ മീഗിള്‍ എബ്രഹാം, അര്‍ജുന്‍ ദാസ്, ദീപു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






