പിറന്നാള്‍ സമ്മാനങ്ങളുമായി ചിന്ന ചിന്ന ആശൈ രണ്ടാം ഘട്ടത്തിലേക്ക്
പിറന്നാള്‍ സമ്മാനങ്ങളുമായി ചിന്ന ചിന്ന ആശൈ രണ്ടാം ഘട്ടത്തിലേക്ക്

ഇടുക്കി: ജില്ലയിലെ വിവിധ വെല്‍ഫെയര്‍ ഹോമുകളിലെ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ശിശുദിനത്തില്‍ ആരംഭിച്ച ചിന്ന ചിന്ന ആശൈ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. പദ്ധതിയുടെ ആദ്യഘട്ടം വിജയമായതോടെയാണ് കലക്ടറുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പുതിയ ഘട്ടത്തില്‍ വെല്‍ഫെയര്‍ ഹോമുകളിലെ കുട്ടികളുടെ ജന്മദിനത്തില്‍ ചെറിയ സമ്മാനങ്ങള്‍ നല്‍കി സന്തോഷം പങ്കിടുന്നതിനാണ് ലക്ഷ്യമിടുന്നത്. പാട്ടുപാടിയും കഥപറഞ്ഞും സ്‌നേഹാശംസകള്‍ അറിയിച്ചും കുട്ടികളോടൊപ്പം പരിപാടിയില്‍ പങ്കുചേരാനാണ് ചിന്ന ചിന്ന ആശൈയുടെ രണ്ടാം ഘട്ടം അവസരമൊരുക്കുന്നതെന്ന് വി വിഘ്നേശ്വരി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി നിരവധി പേരാണ് ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
What's Your Reaction?






