ഉപ്പുതറയില്‍ വയോജന മെഡിക്കല്‍ ക്യാമ്പ്
ഉപ്പുതറയില്‍ വയോജന മെഡിക്കല്‍ ക്യാമ്പ്

ഇടുക്കി: നാഷണല്‍ ആയുഷ് മിഷിന്റെ നേതൃത്വത്തില്‍ ഉപ്പുതറയില്‍ നടന്ന വയോജന മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ശാരീരിക, മാനസിക ,ആരോഗ്യം ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ജിലു ജോര്‍ജ് പറഞ്ഞു. ഉപ്പുതറ പഞ്ചായത്തിന്റെയും ഉപ്പുതറ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്. ജനറല്‍ മെഡിക്കല്‍ ക്യാമ്പ് , ആരോഗ്യ സ്‌ക്രീനിംഗ് , സൗജന്യ രക്ത പരിശോധന, ബോധവല്‍ക്കരണ ക്ലാസുകള്‍, വയോജനങ്ങള്‍ക്കുള്ള പ്രത്യേക യോഗ പരിശീലനം, തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായിരുന്നു. പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷീബാ സത്യനാഥ്, പഞ്ചായത്തംഗങ്ങളായ ജെയിംസ് തോക്കൊമ്പില്‍ , സാബു വേങ്ങവേലി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി എസ,് ഡോ. ആതിര റെജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






