വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നോട്ടീസ്: ജനുവരി മൂന്നിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നോട്ടീസ്: ജനുവരി മൂന്നിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ജനുവരി മൂന്നിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. പ്രതി അര്‍ജുന്റെ അച്ഛന്‍ നല്‍കിയ കേസിലാണ് നിര്‍ദേശം. നീതിക്കുവേണ്ടി അപ്പീലിന് പോകാതിരിക്കാനുള്ള നീക്കമാണ് പ്രതിഭാഗം നടത്തുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.പെണ്‍കുട്ടിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. കോടതി വിധിക്കുപിന്നാലെ പ്രതിക്കെതിരെ ഇവര്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പ്രതിയുടെ പിതാവ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനെ അട്ടിമറിക്കാനാണ് നീക്കം നടക്കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. പ്രതി ഭാഗത്തുനിന്നുള്ള മാനസിക സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
What's Your Reaction?






