മാങ്കുളം ആനക്കുളത്തേയ്ക്ക് കാട്ടാനക്കൂട്ടം എത്തിത്തുടങ്ങി
മാങ്കുളം ആനക്കുളത്തേയ്ക്ക് കാട്ടാനക്കൂട്ടം എത്തിത്തുടങ്ങി

ഇടുക്കി: വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നായി മാങ്കുളം ആനക്കുളത്തെ കാട്ടാനക്കൂട്ടം. മഴ കുറഞ്ഞതോടെ കാട്ടാനകള്‍ കാടിറങ്ങി പുഴയില്‍ വെള്ളം കുടിക്കാന്‍ എത്തിത്തുടങ്ങി. അടുത്തമഴക്കാലം വരെ ഈ കാഴ്ച തുടരും.മാങ്കുളത്തേയ്ക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത് ഈ മനോഹര കാഴ്ച ആസ്വദിക്കാനാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും കാട്ടാനകള്‍ പുഴയില്‍ വെള്ളം കുടിക്കാനെത്തുന്നതാണ് ഏവര്‍ക്കും പ്രിയങ്കരം. കാലവര്‍ഷം അവസാനിച്ചതോടെ സഹ്യപുത്രന്‍മാരുടെ വരവറിയിച്ചുതുടങ്ങി. കാടിന്റെ അതിര്‍ത്തിയായ ഈറ്റച്ചോലയാറിലെത്തി ആനകള്‍ വെള്ളം കുടിക്കും. തൊട്ടടുത്തുനിന്ന് സഞ്ചാരികള്‍ക്ക് ഈ കാഴ്ച ആസ്വദിക്കാം. കുട്ടിയാനകളും കൊമ്പന്‍മാരുമെല്ലാം കൂട്ടത്തിലുണ്ടാകും. വേനല്‍ രൂക്ഷമാകുമ്പോള്‍ ആനകൂട്ടം പലതവണ പുഴയിലെത്തും.ടൂറിസം സീസണ്‍ ആരംഭിച്ചാല്‍ സ്വദേശികളും വിദേശികളുമെല്ലാം ആനക്കുളത്തേയ്ക്ക് പാഞ്ഞെത്തും. മഴ കുറഞ്ഞതോടെ മാങ്കുളത്തേയ്ക്ക് സന്ദര്‍ശകര്‍ കൂടുതലയായി എത്തുമെന്നാണ് പ്രതീക്ഷ.
What's Your Reaction?






