ലബ്ബക്കട ജെപിഎം ബി എഡ് കോളേജിൽ ബിരുദദാനചടങ്ങ്
ലബ്ബക്കട ജെപിഎം ബി എഡ് കോളേജിൽ ബിരുദദാനചടങ്ങ്

കട്ടപ്പന : ലബ്ബക്കട ജെപിഎം ബി എഡ് കോളേജിലെ ബിരുദദാനചടങ്ങ് എം ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സി ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. അബ്രഹാം പാനിക്കുളങ്ങര അധ്യക്ഷനായി. 13 റാങ്കുകളും 73 എ പ്ലസ് ഗ്രേഡും ഉൾപ്പെടെ ബാച്ച് നൂറുശതമാനം വിജയം നേടി. റാങ്ക് ജേതാക്കൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. മഞ്ജു ജോസഫ്, ബർസാർ ഫാ. ജോബിൻ പേനാട്ടുക്കുന്നേൽ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
What's Your Reaction?






