നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം
നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം

ഇടുക്കി : എംജി സര്‍വകലാശാല എന്‍എസ്എസിന്റെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടത്തി. ജില്ലയിലെ വിവിധ എന്‍എസ്എസ് യൂണിറ്റുകള്‍ ഏറ്റെടുത്ത് നടത്തുന്ന പദ്ധതികളുടെ അവലോകനവും സ്‌നേഹവീട് പദ്ധതിയുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. എംജി സര്‍വകലാശാലയുടെ കീഴിലുള്ള ജില്ലയിലെ വിവിധ കോളജുകളിലെ പ്രോഗാം ഓഫീസര്‍മാര്‍ പങ്കെടുത്തു. സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഇ എന്‍ ശിവദാസന്‍ അധ്യക്ഷനായി. ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ രാജേഷ് കെ എരുമേലി ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല എന്‍എസ്എസ് സെല്‍ സെക്ഷന്‍ ഓഫീസര്‍ കെ സതീഷ്, ജാക്‌സന്‍ എന്നിവര്‍ വിവിധ പദ്ധതികള്‍ വിശദീകരിച്ചു. പ്രോഗാം ഓഫീസര്‍ സുബിന്‍ വി അനിരുദ്ധന്‍ വോളന്റിയര്‍ സെക്രട്ടറി ശിവാനി പി. എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






