വാത്തിക്കുടി പഞ്ചായത്ത് ഓഫീസില്‍ യുഡിഎഫ് പ്രതിഷേധം
വാത്തിക്കുടി പഞ്ചായത്ത് ഓഫീസില്‍ യുഡിഎഫ് പ്രതിഷേധം

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടെ പഞ്ചായത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ പ്രസിഡന്റിന്റെ ഓഫീസില്‍ പ്രതിഷേധിച്ചു. തോപ്രാംകുടിയിലെ മീറ്റ് സ്റ്റാളിന്റെ നടത്തിപ്പ് അവകാശം ലേലം നടത്താത്തതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായിട്ടുള്ളതെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്തില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി അനുവദിച്ച പദ്ധതിയിലും പദ്ധതി പൂര്‍ത്തീകരിക്കാതെ തുക നല്‍കിയതിലും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളത് ഇതിനെതിരെ പ്രതിപക്ഷം നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരികയാണെന്നും ഇവര്‍ പറഞ്ഞു. സ്റ്റാള്‍ നടത്തുന്നതിനവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണ് ലേലം നടത്താത്തതെന്നാണ് ഭരണസമിതിയുടെ മറുപടി. എന്നാല്‍ തോപ്രാംകുടി മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ഒഴിവായി കിടക്കുകയും അവിടം വേസ്റ്റ് ശേഖരിക്കാന്‍ ഉപയോഗിച്ച് കൊണ്ടിരിക്കുകയുമാണെന്ന് ് പ്രതിപക്ഷം പറയുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ അഴിമതി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ്് രാജിവയ്ക്കുകയും ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട അഴിമതിയെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് അംഗങ്ങളായ പ്രദീപ് ജോര്‍ജ്, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ബിജു വടക്കേക്കര, അനില്‍ ബാലകൃഷ്ണന്‍, ജോസ്മി ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






