കട്ടപ്പനയില്‍ ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു
കട്ടപ്പനയില്‍ ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

ഇടുക്കി: ഇന്ത്യയ്ക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിക്കെതിരെ കട്ടപ്പനയില്‍ സിഐടിയു, കര്‍ഷകസംഘം, കെഎസ്‌കെടിയു സംയുക്തമായി പ്രതിഷേധ പ്രകടനവും ട്രംപിന്റെ കോലം കത്തിക്കലും നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം സി ബിജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, കെ പി സുമോദ്, കെ എന്‍ വിനീഷ്‌കുമാര്‍, ഫൈസല്‍ ജാഫര്‍, നിയാസ് അബു, രാജൻകുട്ടി മുതുകുളം തുടങ്ങിയവര്‍ സംസാരിച്ചു. കുന്തളംപാറ റോഡില്‍നിന്നാരംഭിച്ച് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ച പ്രകടനത്തില്‍ നിരവധിപേര്‍ അണിനിരന്നു.
What's Your Reaction?






