വൈഎംസിഎ ക്രിസ്മസ് ആഘോഷം കുമളിയില്‍
വൈഎംസിഎ ക്രിസ്മസ് ആഘോഷം കുമളിയില്‍

ഇടുക്കി: കുമളി വൈ.എം.സി.എ ക്രിസ്മസ് ആഘോഷവും കരോള്‍ഗാന മത്സരവും നടത്തി. സിഎസ്‌ഐ ബിഷപ്പ് റവ. വി.എസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് മാമന്‍ ഈശോ അധ്യക്ഷനായി. മത്സരത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.ഒന്നാമതെത്തിയ കുമളി സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പള്ളി ടീമിന് 10,000 രൂപയും ഡോ. തോമസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു. രണ്ടാമത്തെത്തിയ പുളിയന്‍മല സെന്റ് ആന്റണീസ് പള്ളി ടീമിന് 7000 രൂപയും ട്രോഫിയും മൂന്നാംസ്ഥാനം നേടിയ പുള്ളിക്കാനം സിഎസ്‌ഐ പള്ളി ടീമിന് 5000 രൂപയും ട്രോഫിയും നല്‍കി. വൈഎംസിഎ സെക്രട്ടറി സനില്‍ മത്തായി, ട്രഷറര്‍ കെ ജി ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ ടി.ടി തോമസ്, വൈദികര്‍, മറ്റു സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






