വിദ്യാര്‍ഥികളോട് സ്വാതന്ത്ര സമരകഥകള്‍ പറഞ്ഞ് പ്രയാണം ശ്രദ്ധേയമാകുന്നു
വിദ്യാര്‍ഥികളോട് സ്വാതന്ത്ര സമരകഥകള്‍ പറഞ്ഞ് പ്രയാണം ശ്രദ്ധേയമാകുന്നു

ഇടുക്കി: കഴിഞ്ഞ 13 വര്‍ഷക്കാലമായി അടിമാലിയിലെ ഒരു പറ്റം എഴുത്തുകാരുടെ പ്രയാണം മാതൃകയാകുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാതന്ത്ര്യസമരകഥകള്‍ പറഞ്ഞുപോകുന്ന പരിപാടിയാണ് പ്രയാണം. സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ത്യജിച്ച ധീര ദേശാഭിമാനികളുടെ ജീവന്‍ തുടിക്കുന്ന കഥകള്‍ കുരുന്ന് മനസിലേക്ക് പകര്‍ന്നുനല്‍കുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയും. ഇങ്ങനെ കുറെയേറെ മനുഷ്യര്‍ ഈ നാടിനുവേണ്ടി ജീവന്‍ ത്യചിച്ചതുകൊണ്ടാണ് നമുക്കിങ്ങനെ ജീവിക്കാന്‍ കഴിഞ്ഞതെന്നുള്ള ഒരു തോന്നല്‍ അവര്‍ക്കുണ്ടാവും. അത് കേള്‍ക്കുമ്പോള്‍ അവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ഈ നാടിനുവേണ്ടി എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് ഒരു ചിന്ത ഉണ്ടാകുകയും നാളെകളില്‍ ഇവര്‍ ഈ മേഖലയിലേക്ക് എത്തുകയും ചെയ്യും. പ്രയാണത്തിലൂടെ 3 ലക്ഷത്തിലേറെ കുട്ടികളോട് സംവദിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് 1മുതല്‍ 15വരെയാണ് പരിപാടി നടത്തുന്നത്.
What's Your Reaction?






