പൊലീസുകാർക്ക് പ്രഥമശുശ്രൂഷ–സിപിആര്‍ പരിശീലനം നൽകാൻ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയും മോഡല്‍ ലയണ്‍സ് ക്ലബ്ബും

പൊലീസുകാർക്ക് പ്രഥമശുശ്രൂഷ–സിപിആര്‍ പരിശീലനം നൽകാൻ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയും മോഡല്‍ ലയണ്‍സ് ക്ലബ്ബും

Oct 8, 2026 - 10:54
 0
പൊലീസുകാർക്ക് പ്രഥമശുശ്രൂഷ–സിപിആര്‍ പരിശീലനം നൽകാൻ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയും മോഡല്‍ ലയണ്‍സ് ക്ലബ്ബും
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയും മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റിയും ഐഎംഎയുംചേര്‍ന്ന് കട്ടപ്പന ഡിവിഷനിലെ ആറ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി പൊലീസുകാര്‍ക്ക് പ്രഥമശുശ്രൂഷ- സിപിആര്‍ പരിശീലനം നല്‍കും. വ്യാഴാഴ്ച കട്ടപ്പന സ്റ്റേഷനില്‍ ഡിവൈഎസ്‌പി റെജി എം കുന്നിപ്പറമ്പന്‍ ഉദ്ഘാടനംചെയ്യും. സെന്റ് ജോണ്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശീലനം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വണ്ടന്‍മേട്, തങ്കമണി, കമ്പംമെട്ട്, നെടുങ്കണ്ടം, ഉടുമ്പന്‍ചോല സ്റ്റേഷനുകളിലും പരിശീലന പരിപാടി നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് കോര, ഡോ. ഭാരതി മോഹന്‍, ലൂക്ക ജോസഫ്, ഡോ. എം ജെ വിജയ് എന്നിവര്‍ പങ്കെടുത്തു.
​

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow