മൂന്നാര്‍ ബസ് സ്റ്റാന്‍ഡിലെ കുഴി വാഹനങ്ങള്‍ക്ക് ഭീഷണി
മൂന്നാര്‍ ബസ് സ്റ്റാന്‍ഡിലെ കുഴി വാഹനങ്ങള്‍ക്ക് ഭീഷണി
ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ബുദ്ധിമുട്ടുന്ന മൂന്നാര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുസമീപം രൂപപ്പെട്ട കുഴി യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ് സ്റ്റാന്‍ഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന പ്രധാന ഭാഗത്താണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. ദിവസേന നിരവധി ബസുകളും ചെറുവാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് തിരിക്കുന്ന സമയത്ത് ശ്രദ്ധ തിരിഞ്ഞാല്‍ ടയറുകള്‍ കുഴിയില്‍ വീഴാന്‍ സാധ്യതയേറെയാണ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് കുഴി നികത്താന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വാഹന യാത്രക്കാരും ആവശ്യപ്പെട്ടു.
What's Your Reaction?
