ഫാ. ഫിലിപ്പ് മണ്ണകത്തിന് കാല്‍വരിമൗണ്ടില്‍ യാത്രയയപ്പ് നല്‍കി
ഫാ. ഫിലിപ്പ് മണ്ണകത്തിന് കാല്‍വരിമൗണ്ടില്‍ യാത്രയയപ്പ് നല്‍കി
ഇടുക്കി: മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന കാല്‍വരി മൗണ്ട് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ഫിലിപ്പ് മണ്ണകത്തിന് യാത്രയയപ്പ് നല്‍കി. കാല്‍വരി അക്കാദമിക് പ്രമോഷന്‍ സ്‌കീമിന്റെയും ഗിരിജ്യോതി ക്രെഡിറ്റ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജോസഫ് കുര്യന്‍ ഏറമ്പടത്തിന്റെ അധ്യക്ഷനായി. ബേബിച്ചന്‍ വള്ളിയാംതടം, റെജി വടക്കേല്‍, സിസ്റ്റര്‍ ജൂബി സിഎംസി, രാജു മഠത്തിനകം, എം ടി തോമസ്, പ്രിന്‍സ് മാത്യു, ട്രസ്റ്റി ജോസ് പുത്തേട്ട് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം സംഘടനകളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡയറക്ടര്‍ കൂടിയായ ഫാ. ഫിലിപ്പിന് ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
What's Your Reaction?
