കട്ടപ്പന ബൈപ്പാസ് റോഡ് നവീകരണം പുനരാരംഭിച്ചു: ചൊവ്വാഴ്ച ടാറിങ് പൂര്‍ത്തിയാകും

കട്ടപ്പന ബൈപ്പാസ് റോഡ് നവീകരണം പുനരാരംഭിച്ചു: ചൊവ്വാഴ്ച ടാറിങ് പൂര്‍ത്തിയാകും

May 16, 2026 - 16:45
 0
കട്ടപ്പന ബൈപ്പാസ് റോഡ് നവീകരണം പുനരാരംഭിച്ചു: ചൊവ്വാഴ്ച ടാറിങ് പൂര്‍ത്തിയാകും
This is the title of the web page

ഇടുക്കി: പാതിവഴിയില്‍ മുടങ്ങിയ കട്ടപ്പന ബൈപ്പാസ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചു. ഒരു മാസം മുമ്പ് റോഡിന്റെ പഴയ ടാറിങ് ഉള്‍പ്പെടെ ഇളക്കിമാറ്റിയെങ്കിലും ടാറിന്റെ ലഭ്യതക്കുറവ് മൂലം നിര്‍മാണം നിലയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത പൊടിശല്യവും മഴ പെയ്തതോടെ ചെളിരൂപപ്പെട്ടതും മൂലം കാല്‍നടയാത്രക്കാരും വ്യാപാരികളും വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. റോഡ് തകര്‍ന്നുകിടന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായ ജനപ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനുശേഷമാണ് കഴിഞ്ഞദിവസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. ആധുനിക രീതിയിലാണ് ബൈപ്പാസ് റോഡിന്റെ നവീകരണം പുരോഗമിക്കുന്നത്. വരുന്ന ചൊവ്വാഴ്ചയോടെ ടാറിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ബൈപ്പാസ് റോഡിന്റെ വികസനം പൂര്‍ത്തിയാകുന്നതോടെ കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ തോതില്‍ പരിഹാരമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow