കൊന്നത്തടി മുനിയറയില്‍ ജീപ്പിന്റെ ബ്രേക്ക് കേബിള്‍ സാമൂഹികവിരുദ്ധര്‍ മുറിച്ച് മാറ്റി
കൊന്നത്തടി മുനിയറയില്‍ ജീപ്പിന്റെ ബ്രേക്ക് കേബിള്‍ സാമൂഹികവിരുദ്ധര്‍ മുറിച്ച് മാറ്റി

ഇടുക്കി: കൊന്നത്തടി മുനിയറയില്‍ ജീപ്പിന്റെ ബ്രേക്ക് കേബിള്‍ സാമൂഹിക വിരുദ്ധര്‍ മുറിച്ച് മാറ്റിയതായി പരാതി. തിങ്കള്‍ക്കാട് ഇലവുങ്കല്‍ ബിനുവിന്റെ വീടിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിന്റെ ബ്രേക്ക് കേബിളാണ് മുറിച്ചുമാറ്റിയത്. കേബിള്‍ മുറിച്ചതറിയാതെ ജീപ്പ് ഇറക്കം ഇറങ്ങിയപ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ട് ഒരു കല്ലില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഹാന്‍ഡ് ബ്രേക്ക് വലിച്ച് വണ്ടി നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. ബിനുവിന്റെ മക്കള്‍ രണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു. വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമൂഹിക വിരുദ്ധരുടെ ശല്യം മുനിയറ മേഖലയില്‍ തുടരുന്ന സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






