വിഷ്ണുവിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങളുടെ സഹായം വേണം
വിഷ്ണുവിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങളുടെ സഹായം വേണം
ഇടുക്കി: ഇരട്ടയാര്‍ വലിയതോവാള സ്വദേശി വിഷ്ണു മുരുകേശന്‍ കഴിഞ്ഞ ദിവസം എതിരെ വന്ന വാഹനം ഇടിച്ച് അപകടത്തെതുടര്‍ന്ന് അതീവ ഗുരുതര അവസ്ഥയില്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പെയിന്റിങ് പണി കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയാണ് വെട്ടിക്കുഴ കവല പമ്പിന് സമീപം എതിരെ വന്ന വാഹനം വിഷ്ണുവിനെ ഇടിച്ചത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് ചികിത്സ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന വിഷ്ണുവിന് തിരിച്ചു ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും സഹായങ്ങള്‍ ആവശ്യമാണ്. സഹായങ്ങള്‍ വിഷ്ണുവിന്റെ സഹോദരന്റെ അക്കൗണ്ടിലോ, ഗൂഗിള്‍ പേ നമ്പറിലോ നല്‍കി സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
രക്ഷാധികാരി
റെജി ഇലിപ്പുലിക്കാട്ട്
വാര്‍ഡ് മെമ്പര്‍, ഇരട്ടയാര്‍ പഞ്ചായത്ത്
ഫോണ്‍ : 9447421281
What's Your Reaction?

