കട്ടപ്പന വൈഎംസിഎയുടെ സഹായത ഡയാലിസിസ് യോജന പദ്ധതിക്ക് തുടക്കമായി
കട്ടപ്പന വൈഎംസിഎയുടെ സഹായത ഡയാലിസിസ് യോജന പദ്ധതിക്ക് തുടക്കമായി
ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെ സഹായത ഡയാലിസിസ് യോജന പദ്ധതി ആരംഭിച്ചു. വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷന്‍സ് ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് ഉദ്ഘാടനംചെയ്തു. വൈഎംസിഎ നാഷണല്‍ കൗണ്‍സിലിന്റെയും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡയാലിസിസ് രോഗികള്‍ക്ക് അര്‍ഹമായ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.
കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനായി. ജോര്‍ജ് ജേക്കബ് വൈഎംസിഎയുടെ ധാരണാപത്രം ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പിലിന് കൈമാറി. ബ്രദര്‍ ബൈജു വാലുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ രജിറ്റ് ജോര്‍ജ്, ആശുപത്രി ജനറല്‍ മാനേജര്‍ ജേക്കബ് കോര, യു സി തോമസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജിജോ വര്‍ഗീസ്, ലാല്‍ പീറ്റര്‍ പി ജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

