അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മയുടെയും അല്‍ഫോന്‍സാ ആശുപത്രിയും ബാലജനസഖ്യം അണക്കര യൂണിറ്റും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിങ് ഉദ്ഘാടനം ചെയ്തു. വണ്ടന്‍മേട് പഞ്ചായത്തംഗം കുഞ്ഞുമോള്‍ ജയിംസ് അധ്യക്ഷനായി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അന്‍സാ മുഖ്യപ്രഭാഷണം നടത്തി. സ്‌നേഹ കൂട്ടായ്മ രക്ഷാധികാരി ബാബു സുരഭി, ബാലജനസഖ്യം യൂണിയന്‍ പ്രസിഡന്റ് ആദില്‍ സി മനോജ്, സെക്രട്ടറി റിച്ച മരിയ സോണി എന്നിവര്‍ സംസാരിച്ചു ഡോ: സിയാദ്, ഡോ: വിനീത എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കി. അല്‍ഫോന്‍സാ ആശുപത്രി സ്റ്റാഫ് അംഗങ്ങള്‍, സഖ്യം രക്ഷാധികാരി സാബു കുറ്റിപ്പാലയ്ക്കല്‍, ഭാരവാഹികളായ ആദില്‍ കെ എസ്, ഷെല്‍ന ഷെല്ലി, അന്ന സിംസണ്‍, അനസ് കെ എസ്, അഹല്യ ഷിബു, അതുല്യ, ഗോപിക, അഹന്യ ഷിബു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി
What's Your Reaction?