സ്വതന്ത്രന്റെ പിന്തുണ എല്‍ഡിഎഫിന്: പള്ളിവാസല്‍ പഞ്ചായത്തില്‍ ഭരണം നിശ്ചയിക്കുക നറുക്കെടുപ്പിലൂടെ
സ്വതന്ത്രന്റെ പിന്തുണ എല്‍ഡിഎഫിന്: പള്ളിവാസല്‍ പഞ്ചായത്തില്‍ ഭരണം നിശ്ചയിക്കുക നറുക്കെടുപ്പിലൂടെ
ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വര്‍ഗീസ് കാവുങ്കല്‍. തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരാണെന്നും അതിനാലാണ് പിന്തുണ എല്‍ഡിഎഫിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടിവരും.
13-ാംവാര്‍ഡായ ആനവിരട്ടിയില്‍നിന്നാണ് വര്‍ഗീസ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. 14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫ്-7, എല്‍ഡിഎഫ്-6, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. വര്‍ഗീസ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതോടെ സീറ്റുകള്‍ ഏഴായി വര്‍ധിക്കും. ഇതോടെ ഇരുമുന്നണികളും 7 വീതം സീറ്റുകള്‍ നേടുന്നതോടെ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കേണ്ടിവരും. 276 വോട്ടുകള്‍ നേടി 22 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വര്‍ഗീസ് കാവുങ്കല്‍ ഇത്തവണ വിജയിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ 21 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇത്തവണ ഒരു വോട്ട് അധികം നേടി വിജയിച്ചുവെന്ന കൗതുകവുമുണ്ട്. വര്‍ഗീസ് ഉള്‍പ്പെടെ 7 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായത്.
What's Your Reaction?