നെടുങ്കണ്ടം ബിആര്‍സി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു
നെടുങ്കണ്ടം ബിആര്‍സി അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു
ഇടുക്കി: നെടുങ്കണ്ടം ബിആര്‍സി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.
കിഴക്കേക്കവലയില്‍ നിന്നാരംഭിച്ച വിളംബര റാലി നെടുങ്കണ്ടം എസ്എച്ച്ഒ ജെര്‍ളിന്‍ വി സ്‌കറിയ ഫ്‌ളാഗ് ഓഫ് ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് സ്‌കൂളിലെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ വിളംബര റാലിയില്‍ പങ്കെടുത്തു. ഭിന്നശേഷി ദിനത്തിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനായി ബിഗ് കാന്‍വാസും ഒരുക്കിയിരുന്നു. തുടര്‍ന്ന് ലയന്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ദിനാചരണ പരിപാടി കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ബിപിസി തോമസ് ജോസഫ് അധ്യക്ഷനായി. സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഷീബ ജോസഫ്, പഞ്ചായത്ത് യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിബി പോള്‍, റോട്ടറി ഈസ്റ്റ് ഹില്‍സ് പ്രസിഡന്റ് സോജന്‍ കുര്യാക്കോസ്, പി കെ ഷാജി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷിജു ഉള്ളുരിപ്പില്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഷൈനി ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?