യുഡിഎഫ് സ്ഥാനാര്‍ഥി സംഗമം തൂക്കുപാലത്ത് : വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു
യുഡിഎഫ് സ്ഥാനാര്‍ഥി സംഗമം തൂക്കുപാലത്ത് : വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു
ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ഥി സംഗമം തൂക്കുപാലത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ യുഡിഎഫ് മികച്ച വിജയം കരസ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നെടുംകണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സംഗമം നടന്നത്. ജില്ലാ പഞ്ചായത്ത് നെടുംകണ്ടം, പാമ്പാടുംപാറ ഡിവിഷിനുകളിലും നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും മത്സരിയ്ക്കുന്ന സ്ഥാനാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഡിസിസി ജനറല്‍ സെക്രട്ടറി ജി മുരളീധരന്‍ അധ്യക്ഷനായി. യോഗത്തില്‍ ഡീന്‍ കുര്യാകോസ് എം പി, ഇബ്രാഹിം കുട്ടി കല്ലാര്‍, സേനാപതി വേണു, എം എന്‍ ഗോപി, എം ജെ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?