രാമക്കല്‍മേട് എസ് എച്ച് ഹൈസ്‌കൂള്‍ ലഹരി വിരുദ്ധ റാലി നടത്തി
രാമക്കല്‍മേട് എസ് എച്ച് ഹൈസ്‌കൂള്‍ ലഹരി വിരുദ്ധ റാലി നടത്തി
ഇടുക്കി: രാമക്കല്‍മേട് സേക്രെഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ വിവിധയിടങ്ങളില്‍ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിച്ചു. സമൂഹത്തെയും കുടുംബങ്ങളെയും തകര്‍ക്കുന്ന ലഹരിക്കെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും ലഹരിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്നുമുള്ള സന്ദേശം നല്‍കിയായിരുന്നു ലഹരി വിരുദ്ധ യാത്ര. ബാലന്‍പിള്ളസിറ്റി, തൂക്കുപാലം, കൂട്ടാര്‍, കമ്പംമെട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നെടുങ്കണ്ടം, കമ്പംമെട്ട് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, നെടുങ്കണ്ടം എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തെരേസ് ജോസ്,അധ്യാപകര്‍ പിടിഎ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?