അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ 6.5 കോടി രൂപയുടെ ഫെലോഷിപ്പ്: നേട്ടം സ്വന്തമാക്കുന്ന ബൈസണ്‍വാലി സ്വദേശി ഡോ. ബി ആര്‍ ആനന്ദ്
അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ 6.5 കോടി രൂപയുടെ ഫെലോഷിപ്പ്: നേട്ടം സ്വന്തമാക്കുന്ന ബൈസണ്‍വാലി സ്വദേശി ഡോ. ബി ആര്‍ ആനന്ദ്

ഇടുക്കി: അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ 6.5 കോടി രൂപയുടെ പാത്ത് വേ ഫെലോഷിപ്പ് രാജാക്കാട് സ്വദേശിക്ക് ലഭിച്ചു. ബൈസണ്‍വാലി വടക്കേടത്ത് രവീന്ദ്രന്‍- അംബിക ദമ്പതികളുടെ മകന്‍ ഡോ. ബി ആര്‍ ആനന്ദിനാണ് യുവ ഗവേഷകര്‍ക്കുള്ള ഫെലോഷിപ്പ് ലഭിച്ചത്. നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ്. ക്യാന്‍സര്‍ രോഗനിര്‍ണയത്തിനുള്ള അതിനൂതന ഫോട്ടോണിക്‌സ് സെന്‍സറുകള്‍ വികസിപ്പിക്കുന്നതിനാണ് ഫെലോഷിപ്പ്. ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിനിലെ ഫോട്ടോണിക് റിസര്‍ച്ച് സെന്ററില്‍ നാനൂറ് റിസര്‍ച്ച് സെന്ററിലാണ് ഗവേഷണം. രാജകുമാരി എന്‍എസ്എസ് കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സില്‍ ബിരുദവും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രോണിക് സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ ആനന്ദിന് കെഎസ് സിഎസ്ടിഇ റിസര്‍ച്ച് ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ മലപ്പുറം വണ്ടൂര്‍ ആനന്ദ സൗധത്തില്‍ അഞ്ജനയാണ് ഭാര്യ.
What's Your Reaction?






