ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനം: തൊടുപുഴയില്‍ വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു
ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനം: തൊടുപുഴയില്‍ വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു

ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനം:
തൊടുപുഴയില്‍ വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു
ഇടുക്കി: ഭര്‍തൃവീട്ടിലെ ഗാര്‍ഹിക പീഡനം സഹിക്കവയ്യാതെ വിഷം കഴിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി(34) ആണ് വ്യാഴാഴ്ച വൈകിട്ട് മരിച്ചത്. കഴിഞ്ഞ 3നാണ് യുവതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോര്‍ളിയുടെ അച്ഛന്റെ പരാതിയില്‍ ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യുവിനെതിരെ കരിങ്കുന്നം പൊലീസ് കേസെടുത്തിരുന്നു. വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത ഇയാള്‍ റിമാന്‍ഡിലാണ്. ഭര്‍തൃവീട്ടില്‍നിന്നുണ്ടായ കടുത്ത മാനസിക, ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 20 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നല്‍കിയാണ് മകളെ ടോണിക്ക് വിവാഹം ചെയ്തു നല്‍കിയതെന്ന് ജോണിന്റെ പരാതിയില്‍ പറയുന്നു. പിന്നീട് ടോണിയുടെ നിര്‍ബന്ധത്തിനു വഴങ്ങി നാലുലക്ഷം രൂപയും വാങ്ങി. എന്നാല്‍, ടോണി മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും നല്‍കിയ പണവും സ്വര്‍ണവും ധൂര്‍ത്തടിച്ച് ചെലവഴിച്ചതായും പരാതിയില്‍ പറയുന്നു.
വീട്ടിലെ വഴക്കിനെ തുടര്‍ന്ന് മകളും ഭര്‍ത്താവും കുട്ടിയും വാടക വീട്ടിലേയ്ക്ക് താമസം മാറിയെങ്കിലും ഇവിടെവച്ചും മകളെയും പേരക്കുട്ടിയെയും നിരന്തരം ഉപദ്രവിച്ചതായി ജോണ്‍ പറയുന്നു. ഇക്കാര്യം പേരക്കുട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്നും പരാതിയിലുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. വധശ്രമത്തിനാണ് നിലവില്‍ ടോണിക്കെതിരെ കേസ്, എന്നാല്‍ യുവതി മരിച്ചതോടെ തുടര്‍നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ജോര്‍ളിയുടെ മകള്‍: അലീന. അമ്മ: പരേതയായ ആനീസ്. സഹോദരങ്ങള്‍: തോമസ്, റോമോന്‍, ഷേര്‍ളി.
What's Your Reaction?






