തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ അവധിക്കാല നീന്തല്‍ പരിശീലനം ആരംഭിച്ചു

തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ അവധിക്കാല നീന്തല്‍ പരിശീലനം ആരംഭിച്ചു

Apr 25, 2026 - 12:59
 0
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ അവധിക്കാല നീന്തല്‍ പരിശീലനം ആരംഭിച്ചു
This is the title of the web page

ഇടുക്കി: തങ്കമണി സെന്റ് തോമസ് സ്‌കൂളും സ്വരാജ് ഷൈന്‍ സ്റ്റാര്‍ അക്വാട്ടിക് ആന്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയും ചേര്‍ന്ന് അവധിക്കാല നീന്തല്‍ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരിയില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായുണ്ടാകുന്ന മുങ്ങിമരണങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള നീന്തല്‍ അവബോധ ക്ലാസിനും ബോധവല്‍ക്കരണ പരിപാടികള്‍ക്കും ഷൈന്‍ സ്റ്റാര്‍ അക്കാദമി ഡയറക്ടര്‍ വിനോസണ്‍ ജേക്കബ് നേതൃത്വം നല്‍കി. അപകടഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും നീന്തല്‍ പഠിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ക്ലാസില്‍ വിവരിച്ചു. സെന്റ് തോമസ് ഫെറോന പള്ളി വികാരി ഫാ. തോമസ് പുത്തന്‍പുര അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാവേലി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിനീത വര്‍ഗീസ്, ഫാ. ബെസ്റ്റോ കുമ്പളന്താനം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow