പൂപ്പാറയില്‍ വന്‍ ലഹരിവേട്ട: 2850 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഈരാറ്റുപേട്ട സ്വദേശി പിടിയില്‍

പൂപ്പാറയില്‍ വന്‍ ലഹരിവേട്ട: 2850 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഈരാറ്റുപേട്ട സ്വദേശി പിടിയില്‍

Oct 3, 2026 - 16:20
Oct 3, 2026 - 16:22
 0
പൂപ്പാറയില്‍ വന്‍ ലഹരിവേട്ട: 2850 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഈരാറ്റുപേട്ട സ്വദേശി പിടിയില്‍
This is the title of the web page

ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട വലിയപാടംപറമ്പില്‍ മുഹമ്മദ് യാസിന്‍(34) ആണ് ശനിയാഴ്ച പുലര്‍ച്ചെ പൂപ്പാറയില്‍ പിടിയിലായത്. 4 ചാക്കുകളിലായി സൂക്ഷിച്ച 2850 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 37,600 രൂപയും കണ്ടെടുത്തു. കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെരുമ്പാവൂരില്‍നിന്നാണ് ലഹരിശേഖരം എത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. ജില്ലയിലെ പ്രധാന ലഹരി കച്ചവടക്കാരനായ രാജാക്കാട് സ്വദേശി സുമേഷിന്റെ നിര്‍ദേശപ്രകാരം പൂപ്പാറ സ്വദേശി ഈശ്വരന് വില്‍ക്കാനാണ് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നതെന്നും പ്രതി മൊഴി നല്‍കി. സുമേഷിനെ ഒരുമാസം മുമ്പ് 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രാജാക്കാട് പൊലീസ് പിടികൂടിയിരുന്നു.
ഈശ്വരന്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്ന പൂപ്പാറയിലെ കടയും പൊലീസ് പൊളിച്ചുനീക്കിയിരുന്നു. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും സംഘത്തിലെ കണ്ണികളായ മുഴുവന്‍ പേരെയും കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
മൂന്നാര്‍ എഎസ്പിയുടെ നിര്‍ദേശപ്രകാരം ദേവികുളം എസ്എച്ച്ഒ കവി രാജ്, ശാന്തന്‍പാറ എസ്എച്ച്ഒ കെ പി അനില്‍കുമാര്‍, സിപിഒമാരായ മഹേഷ് കെ എം, ഗണേശന്‍ എം, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് ലഹരിവേട്ട നടത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow