ഉപ്പുതറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് അശ്വാസത്തിന് നോട്ടീസ് നല്‍കി
ഉപ്പുതറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് അശ്വാസത്തിന് നോട്ടീസ് നല്‍കി
ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. പഞ്ചായത്തിലെ വികസന മുരടിപ്പില്‍ പ്രതിഷേധിച്ചാണ് നോട്ടീസ് നല്‍കിയതെന്നും സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്റ് തങ്ങളെ പിന്തുണയ്ക്കുമെന്നും യുഡിഎഫ് പറഞ്ഞു. പഞ്ചായ ത്തംഗം ടി. ശിവന്‍കുട്ടിയും മറ്റ് യുഡിഎഫ് അംഗങ്ങളുംചേര്‍ന്ന് കട്ടപ്പന അസിസ്റ്റ് ബിഡിഒയ്ക്ക് നോട്ടീസ് കൈമാറി. 18 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ്-8, യുഡിഎഫ്-8, ബിജെപി-1, സ്വതന്ത്ര-1 എന്നിങ്ങനെയാണ് കക്ഷിനില. 7-ാം വാര്‍ഡില്‍നിന്ന് വിജയിച്ച സ്വതന്ത്രയുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. സ്വതന്ത്ര അംഗം എല്‍ഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ കരാര്‍ ജീവനക്കാരിയായ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ നിയമനത്തെച്ചൊല്ലി നേരത്തെ തര്‍ക്കം രൂക്ഷമായിരുന്നു. തുടര്‍ന്ന് ഇവരെ മാറ്റിനിര്‍ത്തി. കഴിഞ്ഞയാഴ്ച പുതിയ ഉത്തരവുമായെത്തി ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ ചാര്‍ജുള്ള അസിസ്റ്റന്റ് സെക്രട്ടറി ആവശ്യം നിരാകരിച്ചു. തൊട്ടടുത്ത ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റില്‍ പ്രസിഡന്റും യുഡിഎഫ് അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രസിഡന്റും ഭരണസമിതിയംഗങ്ങളും കമ്മിറ്റി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും 18 ല്‍ 10 പേരുടെ പിന്തുണയുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, മണ്ഡലം പ്രസിഡന്റ് ഷാല്‍ വി എസ്, ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് എന്നിവരും യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
What's Your Reaction?