കാഞ്ചിയാറില്‍ വയോജന ദിനവും മാനസികാരോഗ്യ ദിനവും ആചരിച്ചു
കാഞ്ചിയാറില്‍ വയോജന ദിനവും മാനസികാരോഗ്യ ദിനവും ആചരിച്ചു
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തും വൊസാര്‍ഡ് ജീവ സീനിയര്‍ സിറ്റിസണ്‍ ഫെഡറേഷനുംചേര്‍ന്ന് വയോജന ദിനവും മാനസികാരോഗ്യ ദിനവും ആചരിച്ചു. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് മുഖ്യപ്രഭാഷണവും വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി അനുഗ്രഹ പ്രഭാഷണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജീവ സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് വി കെ കുട്ടപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?