എഴുകുംവയലില്‍ ജപ്പാന്‍ കുടിവെള്ള ടാങ്കിന് ചോര്‍ച്ച: നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ 

എഴുകുംവയലില്‍ ജപ്പാന്‍ കുടിവെള്ള ടാങ്കിന് ചോര്‍ച്ച: നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ 

Feb 20, 2026 - 10:25
 0
എഴുകുംവയലില്‍ ജപ്പാന്‍ കുടിവെള്ള ടാങ്കിന് ചോര്‍ച്ച: നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി:   എഴുകുംവയല്‍ കുരിശിങ്കല്‍ പടിയിലെ  ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍നിന്നും വെള്ളം ചോരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. വെള്ളം ഭൂമിക്കടിയിലേക്ക് ഒലിച്ചിറങ്ങി സമീപത്തെ വീടുകളിലും പരിസരങ്ങളിലും ഉറവകള്‍ രൂപപ്പെടുന്നുണ്ട്. മഴക്കാലം ശക്തമാകുന്നതോടെ പ്രദേശം മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. 30 വര്‍ഷം മുമ്പ് നിര്‍മിച്ച ടാങ്കിന് 2.5 ലക്ഷം ലിറ്ററാണ് സംഭരണശേഷി. ഇരട്ടയാര്‍ ഡാമില്‍നിന്നും ശുദ്ധീകരിച്ചെത്തിക്കുന്ന വെള്ളം ഈ ടാങ്കില്‍ എത്തിച്ചതിനുശേഷം പഞ്ചായത്തിന്റെ വിവിധ മേഖലകളിലകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ കുറച്ചു നാളുകളായി ടാങ്കിന്റെ 100 മീറ്ററിലേറെ വരുന്ന പരിസരപ്രദേശങ്ങളില്‍ താമസിക്കുന്ന വീടുകളുടെ വശങ്ങളിലും ഇതുവഴി കടന്നുപോകുന്ന റോഡിലും ഉള്‍പ്പെടെ രാത്രി സമയങ്ങളിലാണ് കൂടുതലായും ഉറവയായി കാണപ്പെടുന്നത്. അടിയന്തരമായി ജല അതോറിറ്റി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow