വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ അധ്യക്ഷനായി. ഓൺലൈൻ വ്യാപാരവും വഴിയോര കച്ചവടവും നിയന്ത്രിക്കുക, നഗരസഭയുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കട്ടപ്പന അശോക ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
What's Your Reaction?






