നിതിന്‍ രാജിന്റെ മരണം:  ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു:  ഹര്‍ത്താല്‍ 28ന് 

നിതിന്‍ രാജിന്റെ മരണം:  ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു:  ഹര്‍ത്താല്‍ 28ന് 

Apr 25, 2026 - 12:48
 0
നിതിന്‍ രാജിന്റെ മരണം:  ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു:  ഹര്‍ത്താല്‍ 28ന് 
This is the title of the web page

ഇടുക്കി: നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍. നീതി ആവശ്യപ്പെട്ട് 28-ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
52 ദളിത് സംഘടനകളുടെ പിന്തുണയോടെയാണ് സമരം. നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അംഗീകാരം റദ്ദാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രശാന്ത് രാജു, ബിജു പൂവത്താനി, എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഷാജി പാണ്ടിമാക്കല്‍, പി ആര്‍ സുരേഷ്‌കുമാര്‍, വി എസ് ശശി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow