ചെറുതോണി പുഴയിലെ മരണക്കയങ്ങളില്‍ വിനോദസഞ്ചാരികളുടെ സാഹസിക നീന്തല്‍ പ്രകടനം

ചെറുതോണി പുഴയിലെ മരണക്കയങ്ങളില്‍ വിനോദസഞ്ചാരികളുടെ സാഹസിക നീന്തല്‍ പ്രകടനം

Apr 25, 2026 - 12:09
 0
ചെറുതോണി പുഴയിലെ മരണക്കയങ്ങളില്‍ വിനോദസഞ്ചാരികളുടെ സാഹസിക നീന്തല്‍ പ്രകടനം
This is the title of the web page

ഇടുക്കി: പകല്‍ച്ചൂട് വര്‍ധിച്ചതോടെ ചെറുതോണി പുഴയിലെ കയങ്ങളില്‍ കുളിക്കാനും നീന്താനുമെത്തുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന നിരവധി പേരാണ് യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാത്ത പുഴയിലെ മരണക്കയങ്ങളില്‍ ഇറങ്ങുന്നത്. മുമ്പ് നിരവധി ജീവനുകള്‍ കയങ്ങളില്‍ പൊലിഞ്ഞിരുന്നു.
മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളും വിനോദസഞ്ചാരികളുമാണ് കുളിക്കാനായി വെള്ളത്തിലിറങ്ങുന്നത്. വലിയ പാറക്കെട്ടുകളുടെ മുകളില്‍ കയറി ചിത്രങ്ങള്‍ പകര്‍ത്തുന്നതും വെള്ളത്തിലേക്ക് ചാടുന്നതും പതിവായി. കണ്ണൊന്നുതെറ്റിയാല്‍ അപകടം ഉറപ്പാണെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ഇവരുടെ സാഹസിക പ്രകടനം.
ആഴത്തിലുള്ള കയങ്ങള്‍ നിറഞ്ഞതാണ് ചെറുതോണി പുഴ. മുമ്പ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കയത്തിന്റെ ആഴമറിയാതെയാണ് പലരും പുഴയിലേക്ക് എടുത്തുചാടുന്നത്. ഇതിനിടെ മദ്യലഹരിയില്‍ നീന്തുന്നവരുമുണ്ട്. വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് ആവശ്യം. അപകടസാധ്യതാ മേഖലകളില്‍ വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. പാറക്കെട്ടുകളിലേക്കും കയങ്ങളിലേക്കും ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷാവേലികള്‍ നിര്‍മിക്കണം. തിരക്കേറിയ സമയങ്ങളില്‍ പൊലീസിന്റെയോ ലൈഫ് ഗാര്‍ഡുകളുടെയോ സേവനം ലഭ്യമാക്കണമെന്നും പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow