വന്യമൃഗ ശല്യം ഇടുക്കിയിൽ യോഗം
വന്യമൃഗ ശല്യം ഇടുക്കിയിൽ യോഗം

ഇടുക്കി: വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ മൂന്നാറിൽ പ്രത്യേക യോഗം ചേർന്നു. 12 ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുക്കുന്ന സർവകക്ഷി യോഗത്തിന് മുന്നോടിയായാണ് ജില്ലാ കലക്ടറും ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നത് .വന്യമൃഗശല്യം അതിരൂക്ഷമായി തുടരുന്ന ചിന്നക്കനാൽ, മൂന്നാർ, ദേവികുളം, ബൈസൺവാലി തുടങ്ങിയ പഞ്ചായത്തുകളിലെ പ്രശ്നങ്ങൾ ജനപ്രതിനിധികൾ വനവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും ഇവർ മുൻപോട്ട് വച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലും പ്രതിരോധ മാർഗങ്ങൾ വേഗത്തിലാക്കുന്നതിനും നടപടി വേണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. റിവ്യൂ മീറ്റിംഗ് എന്ന രീതിയിലാണ് യോഗം സംഘടിപ്പിച്ചതെന്നും യോഗത്തിൽ താൻ തൃപ്തനല്ലെന്നും ഡീൻ കുര്യാക്കോസ് എം പി വ്യക്തമാക്കി. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഒന്നും തന്നെ വേഗത്തിൽ ആകുന്നില്ലെന്നും എം പി കുറ്റപ്പെടുത്തി.
What's Your Reaction?






