സത്രം എയര്‍ സ്ട്രിപ്പ് അപ്രോച്ച് റോഡ് നിര്‍മാണത്തിന് വനം വകുപ്പ് തടസം: വാഴൂര്‍ സോമന്‍ എംഎല്‍എ
സത്രം എയര്‍ സ്ട്രിപ്പ് അപ്രോച്ച് റോഡ് നിര്‍മാണത്തിന് വനം വകുപ്പ് തടസം: വാഴൂര്‍ സോമന്‍ എംഎല്‍എ

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പിന്റെ പുരോഗതിക്കായുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് തടസം നില്‍ക്കുന്നുവെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. അപ്രോച്ച് റോഡിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ സത്രം എയര്‍ സ്ട്രിപ്പ് യാഥാര്‍ത്ഥ്യമാവുകയുള്ളുവെന്നും വനം വകുപ്പ് തടസം നില്‍ക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എ പറഞ്ഞു.
ജില്ലയുടെ സ്വപ്ന പദ്ധതിയായ വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 70 ശതമാനത്തോളം പൂര്‍ത്തീയായതാണ്. സത്രം എയര്‍ സ്ട്രിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായ തോതില്‍ അനിവാര്യമാവണമെങ്കില്‍ ഇവിടുത്തേക്ക് ഒരു അപ്രോച്ച് റോഡ് കൂടി ആവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ച് എംഎല്‍എ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് അനുവദിപ്പിച്ചത്. അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുന്‍പാകെ തീരുമാനമെടുത്തതുമാണ് എന്നാല്‍ വനം വകുപ്പ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം നിഷേധാത്മകമാണെന്നും എംഎല്‍എ പറഞ്ഞു.
What's Your Reaction?






