മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍ വാര്‍ഷികം
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 45-ാമത് വാര്‍ഷികം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു, ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ഔസേപ്പ് എം എ, ഹൈസ്‌കൂള്‍ വിഭാഗം നാച്ചുറല്‍ സയന്‍സ് അധ്യാപിക ബിന്‍സി ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷനായി. കോട്ടയം ഇടുക്കി ജില്ലകളുടെ ആര്‍ഡിഡി വിജി പി എന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ബ്ലോക്ക് പഞ്ചായത്തംഗം സിബിച്ചന്‍ തോമസ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, പഞ്ചായത്തംഗം വിജി വിജില്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നരിതൂക്കില്‍, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, പിടിഎ പ്രസിഡന്റ് റെജി ജോര്‍ജ്, അസി. മാനേജര്‍ ഫാ. ആല്‍ബിന്‍ മേക്കാട്ട്, എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീന പി വി ,ജെയ്‌സണ്‍ കെ ആന്റണി, ജോര്‍ജ് തോമസ്, സണ്ണി കരിവേലിക്കല്‍ , പി ജെ ജോസഫ്, സിബി ജോസഫ്, ആന്‍ജിന്‍ ബിനോയി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
What's Your Reaction?






