കല്ലാര്‍കുട്ടി ടൗണില്‍ ദേശീയപാതയോരത്തെ മണ്‍കൂന നീക്കം ചെയ്യണം
കല്ലാര്‍കുട്ടി ടൗണില്‍ ദേശീയപാതയോരത്തെ മണ്‍കൂന നീക്കം ചെയ്യണം

ഇടുക്കി: കല്ലാര്‍കുട്ടി ടൗണിന് സമീപം ദേശീയപാതയോരത്ത് അവശേഷിക്കുന്ന മണ്‍കൂന നീക്കം ചെയ്യണമെന്ന് ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്ന് മണ്ണ് നീക്കം ചെയ്യുകയും വീതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനോട് ചേര്‍ന്ന് തന്നെയുള്ള ചെറിയൊരു മണ്‍കൂനകൂടി നീക്കം ചെയ്താല്‍ ടൗണിലൂടെയുള്ള ഗതാഗതം കുറച്ചുകൂടി സുഗമമാകും. വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി റോഡ് അടിമാലി കുമളി ദേശീയപാതയുമായി സംഗമിക്കുന്നത് കല്ലാര്‍കുട്ടി ടൗണിലാണ്. നിലവില്‍ ഇവിടെ വീതി കുറവായതിനാല്‍ ഗതാഗതകുരുക്ക് ഉണ്ടാകാറുണ്ട്. ഇത് നീക്കം ചെയ്താല്‍ ഗതാഗതകുരുക്കിന് പരിഹാരം ആകുന്നതിനൊപ്പം ടൗണിന് വീതി വര്‍ധിക്കുകയും ചെയ്യും. കൊടും വളവോടുകൂടിയ ഭാഗമായതിനാല്‍ കല്ലാര്‍കുട്ടി ടൗണില്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. മണ്‍കൂന നീക്കം ചെയ്യാന്‍ ദേശീയ പാത അതോറിറ്റി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






