കരുണാപുരത്ത് ചന്ദന മരം മുറിച്ചുകടത്താന്‍ ശ്രമം
കരുണാപുരത്ത് ചന്ദന മരം മുറിച്ചുകടത്താന്‍ ശ്രമം
ഇടുക്കി: നെടുങ്കണ്ടം കരുണാപുരത്ത് ചന്ദന മരം മുറിച്ചുകടത്താന്‍ ശ്രമം. തണ്ണിപ്പാറ കാലായില്‍ രാജേഷിന്റെ പുരയിടത്തില്‍നിന്ന മരമാണ് മുറിച്ചുമാറ്റിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. വീട്ടുകാര്‍ ഭജനയ്ക്ക് പോയ സമയം മനസിലാക്കി എത്തിയ മോഷ്ടാകള്‍ മരം മുറിയിക്കുകയായിരുന്നു. ഏകദേശം 60 സെന്റീമീറ്റര്‍ വണ്ണമുള്ള മരമാണ് ചുവടെ മുറിച്ചത്. എന്നാല്‍ മരത്തടികള്‍ മോഷ്ടാക്കള്‍ക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ല. മുറിച്ചുമാറ്റിയ മര കഷ്ണങ്ങള്‍ മോഷ്ടാകള്‍ സമീപത്തെ പുരയിടത്തില്‍ ഒളിപ്പിച്ചു. എന്നാല്‍ മരം നഷ്ടമായത് മനയിലാക്കിയ ഉടമ അടുത്ത ദിവസം നടത്തിയ തെരച്ചിലില്‍ കഷ്ണങ്ങള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ പൊലീസിലും വനംവകുപ്പിലും പരാതി നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നാപ്പാറയില്‍നിന്ന് മരം മുറിച്ചുകടത്തിയിരുന്നു.
What's Your Reaction?